Tuesday 19 June 2012

ആരാണ് സുഹൃത്തെ ഈ ഭൂപരിഷ്കരണം മൂലം കുത്തുപാള എടുത്ത ഭൂരിപക്ഷം.?
 കേരള ജനസംഖ്യയില്‍ 27 ശതമാനം മുസ്ലിംകളും 19 ശതമാനം ക്രിസ്ത്യാനികളും കഴിഞ്ഞാല്‍ ബാക്കി വരുന്ന വരെ യാണ് ഭൂരിപക്ഷം എന്ന് വിളിക്കുന്നത്.
 ഈ അന്‍പതിനാല് ശതമാനത്തില്‍ ഭൂവുടമസ്ഥരായിരുന്ന ഹിന്ദുക്കള്‍ ആരാണ്? ഈഴവനും തിയ്യനും പുലയനും ആദിവാസിയും ഒന്നും ഭൂ ഉടമസ്ഥര്‍ ആയിരുന്നില്ല. ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തിലും താഴെ വരുന്ന സവര്‍ണ്ണ വിഭാഗത്തിലെ വിരലില്‍ എണ്ണാവുന്ന ഭൂപ്രഭുക്കള്‍ക്കാണ് ഭൂമി നഷ്ടപ്പെട്ടത്. അതും നഷ്ടപ്പെട്ടു എന്ന്‍ പറയാനാവുമോ? ബ്രിടീഷുകാര്‍ ഭരിച്ച കാലത്ത് അവരുടെ കൂടെ നിന്ന്‍ സേവിച്ചതിന്, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തത്തിന് വെള്ളക്കാര്‍ തീറെഴുതി കൊടുത്ത ഭൂമിയല്ലേ ഭൂപരിഷ്കരണത്തില്‍ നഷ്ടപ്പെട്ടത്. അത് തന്നെ നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ച് കഴിയാവുന്നത്ര സ്വന്തം ആശ്രിതരുടെ പേരില്‍ ആക്കിയതിന്‍റെ ശേഷം ബാക്കി യാണ് കൊടുത്തത്. സവര്‍ണ്ണ ഹിന്ദുവിന്‍റെ മാത്രമല്ല, തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ ബൂര്‍ഷ്വകളുടെയും മലബാറില്‍ മുസ്ലിം ബൂര്‍ഷ്വ കളുടെയും ഭൂമി പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കൊക്കെ ഉള്ള ഒരു പൊതു ഗുണം ബ്രിട്ടീഷ് അനുകൂലി കള്‍ ആയിരുന്നു വെന്നതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച എത്ര കുടുംബങ്ങള്‍ക്ക് 'വിട്ടുകൊടുക്കാന്‍' മാത്രം ഭൂമി ഉണ്ടായിരുന്നു എന്ന്‍ പറയാമോ ?  

No comments:

Post a Comment