Tuesday, 19 June 2012

ആരാണ് സുഹൃത്തെ ഈ ഭൂപരിഷ്കരണം മൂലം കുത്തുപാള എടുത്ത ഭൂരിപക്ഷം.?
 കേരള ജനസംഖ്യയില്‍ 27 ശതമാനം മുസ്ലിംകളും 19 ശതമാനം ക്രിസ്ത്യാനികളും കഴിഞ്ഞാല്‍ ബാക്കി വരുന്ന വരെ യാണ് ഭൂരിപക്ഷം എന്ന് വിളിക്കുന്നത്.
 ഈ അന്‍പതിനാല് ശതമാനത്തില്‍ ഭൂവുടമസ്ഥരായിരുന്ന ഹിന്ദുക്കള്‍ ആരാണ്? ഈഴവനും തിയ്യനും പുലയനും ആദിവാസിയും ഒന്നും ഭൂ ഉടമസ്ഥര്‍ ആയിരുന്നില്ല. ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തിലും താഴെ വരുന്ന സവര്‍ണ്ണ വിഭാഗത്തിലെ വിരലില്‍ എണ്ണാവുന്ന ഭൂപ്രഭുക്കള്‍ക്കാണ് ഭൂമി നഷ്ടപ്പെട്ടത്. അതും നഷ്ടപ്പെട്ടു എന്ന്‍ പറയാനാവുമോ? ബ്രിടീഷുകാര്‍ ഭരിച്ച കാലത്ത് അവരുടെ കൂടെ നിന്ന്‍ സേവിച്ചതിന്, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തത്തിന് വെള്ളക്കാര്‍ തീറെഴുതി കൊടുത്ത ഭൂമിയല്ലേ ഭൂപരിഷ്കരണത്തില്‍ നഷ്ടപ്പെട്ടത്. അത് തന്നെ നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ച് കഴിയാവുന്നത്ര സ്വന്തം ആശ്രിതരുടെ പേരില്‍ ആക്കിയതിന്‍റെ ശേഷം ബാക്കി യാണ് കൊടുത്തത്. സവര്‍ണ്ണ ഹിന്ദുവിന്‍റെ മാത്രമല്ല, തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ ബൂര്‍ഷ്വകളുടെയും മലബാറില്‍ മുസ്ലിം ബൂര്‍ഷ്വ കളുടെയും ഭൂമി പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കൊക്കെ ഉള്ള ഒരു പൊതു ഗുണം ബ്രിട്ടീഷ് അനുകൂലി കള്‍ ആയിരുന്നു വെന്നതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച എത്ര കുടുംബങ്ങള്‍ക്ക് 'വിട്ടുകൊടുക്കാന്‍' മാത്രം ഭൂമി ഉണ്ടായിരുന്നു എന്ന്‍ പറയാമോ ?  

Monday, 18 June 2012

സെല്‍വരാജ് പണ്ടേ കോണ്‍ഗ്രസ്സ് ആയിരുന്നോ? മുരളിയേട്ടാ ....


സെല്‍വരാജ് ജയിച്ചപ്പോള്‍ മുതല്‍ മുരളിക്ക് വിറളിപിടിച്ചിട്ടുണ്ട്.
താന്‍ വേണ്ടെന്ന് പറഞ്ഞ സ്ഥാനാര്‍ഥി യെ തോല്‍പ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സെല്‍വരാജന്‍ ജയിച്ചു കളഞ്ഞു.

ഇനി കുളം കലക്കാന്‍ എന്തുണ്ട് വഴി?
ദേ, വരുന്നു പ്രസ്താവന.
സെല്‍വരാജിന് വോട്ട് കുറഞ്ഞു.
വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇരുപത്തയ്യായിരം കിട്ടുമായിരുന്നു ഭൂരിപക്ഷം.
അഞ്ചാം മന്ത്രി ഭൂരിപക്ഷ സമുദായത്തെ യു ഡി എഫില്‍ നിന്ന്‍ അകറ്റിയില്ലായിരുന്നെങ്കില്‍ പിന്നേയും കൂടുമായിരുന്നു ഭൂരിപക്ഷം....

കഴിഞ്ഞ പൊതുതെരെഞ്ഞെടുപ്പില്‍ വേറെ ഒരുത്തന്‍ ആയിരുന്നല്ലോ മുരളിയേട്ടാ യു ഡി എഫ്  സ്ഥാനാര്‍ഥി ?
അഞ്ചാം മന്ത്രിയൊക്കെ പ്രശ്നമാവുന്നതിന്‍റെ മുമ്പ്.
ഭൂരിപക്ഷ സമുദായം കോണ്‍ ഗ്രസ്സിന് എതിരാകുന്നതിന്‍റെ മുമ്പ്.
വെറും ഒരു കൊല്ലം മുമ്പ്.
അന്ന് ഇതേ സെല്‍വരാജ് അല്ലേ ജയിച്ചത് ?
അന്നും അങ്ങേര് കോണ്‍ഗ്രസ്സ് ആയിരുന്നോ?
ഭൂരിപക്ഷം കുറഞ്ഞു എന്ന് പറയണമെങ്കില്‍ നേരത്തെ ഭൂരിപക്ഷം ഉണ്ടായിരിക്കണമല്ലോ ?
ഉള്ളതില്‍ നിന്നല്ലേ കുറയുക ?
ഇല്ലാത്തതില്‍ നിന്ന് കുറയുമോ ?
ഒരു കൊല്ലം മുമ്പ് യു ഡി എഫ് തോറ്റ് തൊപ്പിയിട്ട നെയ്യാറ്റിങ്കരയില്‍ ഇത്തവണ ആറായിരത്തില്‍ അധികം വോട്ടിന് വിജയിച്ചപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞത് എങ്ങനെയാണ്?

മുരളിയേട്ടാ,
താങ്കളുടെ കണക്ക് കൂട്ടല്‍ വേറെയാണ്,
അത് പക്ഷേ പിഴക്കാതിരിക്കില്ല
 കാരണം കേരളരാഷ്ട്രീയത്തില്‍ കണക്കിന് പൂജ്യം മാര്‍ക്ക് സ്ഥിരമായി വാങ്ങുന്നയാളാണ് താങ്കള്‍.
ഇപ്പോള്‍ മന്ത്രിയായില്ലെങ്കില്‍ പിന്നെ കുറെ കാത്തിരിക്കേണ്ടി വരും എന്ന കണിയാരുടെ കണക്ക് വിശ്വസിച്ചാണ് കെ പി സി സി പ്രസിഡെന്‍റിന്റെ കസേരയില്‍ നിന്നിറങ്ങി  'വടക്കാഞ്ചേരിയിലേക്ക്' വെച്ചു പിടിച്ചത്,
 ലവലേശം ബുദ്ധിയുള്ള ഒരാള്‍ കാണിക്കുന്ന പണിയായിരുന്നോ അത്.?
പക്ഷേ താങ്കള്‍ കാണിക്കും, അതാണ് കണക്ക് കൂട്ടലിലെ താങ്കളുടെ മിടുക്ക്.

വട്ടിയൂര്‍ക്കാവില്‍ കാര്യമായി മുസ്ലിംകള്‍ ഇല്ല.
ലീഗ് തീരെ ഇല്ല. 'ലവന്മാരെ' രണ്ടു പറഞ്ഞാലും ആ സീറ്റ് ഉറപ്പിച്ച് നിര്‍ത്താം.

യു ഡി എഫ് ക്രിസ്ത്യന്‍- മുസ്ലിം ലോബിയുടെ കയ്യില്‍ ആണെന്ന പ്രചരണം സുകുമാരന്‍ നായരും കൂട്ടരും നടത്തുന്നുണ്ട്, അതിന് കയ്യടി കിട്ടുന്നുമുണ്ട്. അപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണം ?
ഹിന്ദുവാകണം.
അതിന് മുന്തിയ ഹിന്ദു താന്‍ തന്നെ എന്ന് തെളിയിക്കാന്‍ ഉള്ള പ്പെടാപാടല്ലേ മുരളിയേട്ടാ ഇതൊക്കെ.
പക്ഷേ മണ്ണും ചാരി പലരും നില്‍ക്കുന്നുണ്ട് പെണ്ണും കൊണ്ട് അവര്‍ പോകും. കാരണം കണക്കില്‍ താങ്കള്‍ വട്ടപ്പൂജ്യമാണ് ചേട്ടാ.

കരുണാകരന് വേറെ പല ചീത്തപ്പേരും ഉണ്ടായിരുന്നെങ്കിലും ലീഡര്‍ക്ക് വര്‍ഗ്ഗീയത ഉണ്ടായിരുന്നു വെന്ന്‍ ആരും പറയില്ല. ആ ഒരു ഗുണം മുരളിക്കും ഉണ്ടായിരുന്നു, കോഴിക്കോട്ട് ഉണ്ടായിരുന്ന കാലത്ത്. ഇപ്പോള്‍ ദേ അതും പിടിവിടുന്നു.
കണ്ടകശനി തന്നെ അല്ലാതെന്ത് ?