Monday 2 July 2012

ഗാന്ധിജിയെ കല്ലെറിയാതെ, മീനയെയും.



മീന കന്ദസ്വാമിക്ക് ഒരു ആമുഖം ആവശ്യമില്ല. ദലിത് എഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയ മീന ഗാന്ധിജിയെക്കുറിച്ച്  ഒരു പതിറ്റാണ്ടു മുമ്പ് എഴുതിയ കവിത ഈയിടെ ചിന്ത പബ്ലിക്കേഷന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കവിതാ സമാഹാരങ്ങളുടെ  പ്രകാശന കര്‍മ്മത്തില്‍  സുഗത കുമാരി പങ്കെടുക്കാതിരിക്കുകയും പകരം കെ ഇ എന്‍  കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത പുസ്തകത്തിലെ 
ഗാന്ധി 'നിന്ദ' വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബഷീര്‍ വള്ളിക്കുന്ന്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇത് സംബന്ധിച്ചു എഴുതിയ ലേഖനത്തിനുള്ള  പ്രതികരണം ഒരു പോസ്റ്റാക്കി പേസ്റ്റി യതാണ് ചുവടെ.

 (മീനയുടെ കവിത )  

Who? Who? Who?
Mahatma. Sorry no.
Truth. Non-violence.
Stop it. Enough taboo.

That trash is long overdue.
You need a thorough review.
Your tax-free salt stimulated our wounds
We gonna sue you, the Congress shoe.

Gone half-cuckoo, you called us names,
You dubbed us pariahs—“Harijans”
goody-goody guys of a bigot god
Ram Ram Hey Ram—boo.

Don’t ever act like a holy saint.
we can see through you, impure you.
Remember, how you dealt with your poor wife.
But, they wrote your books, they made your life.

They stuffed you up, the imposter true.
And sew you up—filled you with virtue
and gave you all that glossy deeds
enough reason we still lick you.

You knew, you bloody well knew,
Caste won’t go, they wouldn’t let it go.
It haunts us now, the way you do
with a spooky stick, a eerie laugh or two.

But they killed you, the naked you,
your blood with mud was gooey goo.
Sadist fool, you killed your body
many times before this too.

Bapu, bapu, you big fraud, we hate you.


ഗാന്ധിജിയെ അപമാനിക്കുന്ന ഈ കവിത യും എഴുത്തുകാരിയും നല്ല 'ജമണ്ടന്‍' തെറി വിളികള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദേശസ്നേഹം പ്രകടിപ്പിക്കാന്‍ സ്വാഭാവികമായും അത് ചെയ്യുകയും വേണം പ്രതിഷേധത്തിന്റെ ആവേശമൊക്കെ തീര്‍ന്ന് ഹൃദയസ്പന്ദനം സാധാരണ ഗതിയില്‍ ആവുമ്പോള്‍ ഒരല്‍പ്പം സമചിത്തതയോടെ വിഷയത്തെ സമീപിക്കാന്‍ തയ്യാറായാല്‍  ചില കാര്യങ്ങള്‍ സമ്മതിക്കേണ്ടി വരും.
 
ഗാന്ധിജിയെക്കുറിച്ച് ഒരു ദളിത് എഴുത്തുകാരിക്ക് നടത്താവുന്ന ഏറ്റവും മാന്യമായ വിമര്‍ശനം മാത്രമേ മീന നടത്തിയിട്ടുള്ളൂ.
ഇന്ത്യയിലെ അധസ്ഥിത വിഭാഗത്തിന്‍റെ പക്ഷത്ത് നിന്ന് ഇതിലും വലിയ വിമര്‍ശനങ്ങള്‍ ഗാന്ധിജിക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്.
ഗാന്ധിജിയുടെ സമകാലീകരായ ദളിത് നേതാക്കളും, വി ടി രാജശേഖരിനെ പ്പോലുള്ള പില്‍ക്കാല നേതാക്കളും ഉപയോഗിച്ച ഭാഷയുടെ പത്തിലൊന്ന് പോലും രൂക്ഷമല്ല മീനയുടെ കവിത  അവസാനത്തെ ഒരു വരിയിലെ fraud, hate എന്നീ രണ്ടുപദങ്ങളെ മാത്രമേ 'സഭ്യത' യുടെ പക്ഷത്ത് നിന്ന് വിചാരണ ചെയ്യാനുള്ളൂ.

ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ബഹുമാനിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവാണ് മാഹാത്മജി
 ഒട്ടേറെ മഹത്തായ സന്ദേശങ്ങള്‍ നല്‍കിയ മാഹാനുഭാവന്‍.
 പക്ഷേ ഗാന്ധിജി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല.
 ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ദലിതുകളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും മുന്നേറ്റം തടസ്സപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ച നേതാക്കളില്‍ നമ്മുടെ രാഷ്ട്രപിതാവ് മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു എന്ന വസ്തുത ചരിത്രം സത്യസന്ധമായി പഠിക്കുന്ന ഏതൊരാളും 'വേദനയോടെ' സമ്മതിക്കേണ്ടിവരും.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി ദലിത് ആക്റ്റിവിസ്റ്റുകള്‍ ഇത് ഉറക്കെ പറയുന്നുണ്ട്.

പ്രശസ്തിക്ക് വേണ്ടി മീന 'വിവാദ' കവിത എഴുതുന്നു എന്ന  ആരോപണം  ശരിയല്ല. പത്ത് വര്‍ഷം മുമ്പ് തന്‍റെ പതിനേഴാമത്തെ വയസ്സില്‍ ആണ് മീന ഈ കവിത എഴുതിയത്. ഇനിയൊരു പത്ത് കൊല്ലം കഴിഞ്ഞ് വിവാദം ഉണ്ടാക്കി പ്രശ്തയായിക്കളയാം എന്ന് കണക്ക് കൂട്ടിയിട്ടാണ് അന്ന് കവിത എഴുതിയത് എന്ന്  പറയുന്നത് ശുദ്ധ വിവരക്കേടല്ലേ .

 പത്ത് വര്‍ഷത്തിന് ശേഷം ഇത് പരിഭാഷ ചെയ്ത് പുറത്തിറക്കിയ പ്രസാധകര്‍ക്ക് വിവാദമുണ്ടാക്കി 'കച്ചവടം' നടത്താം എന്ന ലക്ഷ്യമുണ്ട് എന്ന്‍ വേണമെങ്കില്‍ ആരോപിക്കാം, അതിലൊരു യുക്തിയും മര്യാദയും ഒക്കെ ഉണ്ട്.  
പതിനേഴാം വയസ്സില്‍ ഇത്ര വിപ്ലവാത്മകമായ ഒരു കവിത എഴുതിയ മീന അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി രക്ത സാക്ഷിത്വം വഹിച്ച, ജയിലില്‍ കിടന്ന്‍ പീഡനങ്ങള്‍ അനുഭവിച്ച ആയിരങ്ങളെ ആദരിച്ചു കൊണ്ട് മറ്റൊന്ന് കൂടി പറയട്ടെ.
വാസ്കോഡഗാമയുടെ വരവോട് കൂടിത്തന്നെ ഇന്ത്യയില്‍ വൈദേശിക ശക്തികള്‍ക്ക് എതിരായ ചെറുത്ത് നില്‍പ്പും ആരംഭിച്ചിട്ടുണ്ട്. നാലുനൂറ്റാണ്ടിലേറെ  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വാതന്ത്ര്യ സമരങ്ങള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ അവസാന കാലഘട്ടത്തില്‍ ആണ്, റെയില്‍വേ, നാണയം, തുടങ്ങി രാജ്യത്തെ ഏകീകൃത സ്വഭാവമുള്ള ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്, അത് കൊണ്ട് തന്നെ ഗാന്ധിജിക്ക് സമരങ്ങളെ ഏകീകരിക്കാന്‍ കഴിഞ്ഞു. അത് പക്ഷേ ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കിയത്, ഇന്നും നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും വൈദേശിക ഇടപെടലുകളും നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ ബാക്കി പത്രങ്ങളാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന് പങ്കുണ്ടോ? ഉണ്ടെങ്കില്‍ ഇതേ ബ്രിട്ടീഷുകാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് ഏത് സമരത്തെ പേടിച്ചാണ്? മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍ തുടങ്ങി നീണ്ടു പരന്നു കിടക്കുന്ന കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിദേശ ആധിപത്യത്തില്‍ നിന്നു മോചനം നേടിക്കൊടുത്തത് ഏത് ഗാന്ധിയാണ്?

നമ്മുടെ ചരിത്രവും സംസ്കാരവും നേതാക്കളും നമുക്ക് വലുതും പ്രിയപ്പെട്ടതുമാണ്. നമ്മുടെ ദേശീയതയുടെ ചിന്നങ്ങള്‍ ആണ്. നമുക്കവയെ സ്നേഹിക്കാം ആദരിക്കാം. പക്ഷേ ചരിത്രത്തിന്‍റെ യാഥാര്‍ഥ്യങ്ങളെ സമചിത്തതയോടെ അംഗീകരിക്കാന്‍ കൂടി കഴിയണം. 'അതാണ് പുരോഗമന സ്വഭാവമുള്ള സമൂഹത്തിന്‍റെ ലക്ഷണം.            

Tuesday 19 June 2012

ആരാണ് സുഹൃത്തെ ഈ ഭൂപരിഷ്കരണം മൂലം കുത്തുപാള എടുത്ത ഭൂരിപക്ഷം.?
 കേരള ജനസംഖ്യയില്‍ 27 ശതമാനം മുസ്ലിംകളും 19 ശതമാനം ക്രിസ്ത്യാനികളും കഴിഞ്ഞാല്‍ ബാക്കി വരുന്ന വരെ യാണ് ഭൂരിപക്ഷം എന്ന് വിളിക്കുന്നത്.
 ഈ അന്‍പതിനാല് ശതമാനത്തില്‍ ഭൂവുടമസ്ഥരായിരുന്ന ഹിന്ദുക്കള്‍ ആരാണ്? ഈഴവനും തിയ്യനും പുലയനും ആദിവാസിയും ഒന്നും ഭൂ ഉടമസ്ഥര്‍ ആയിരുന്നില്ല. ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തിലും താഴെ വരുന്ന സവര്‍ണ്ണ വിഭാഗത്തിലെ വിരലില്‍ എണ്ണാവുന്ന ഭൂപ്രഭുക്കള്‍ക്കാണ് ഭൂമി നഷ്ടപ്പെട്ടത്. അതും നഷ്ടപ്പെട്ടു എന്ന്‍ പറയാനാവുമോ? ബ്രിടീഷുകാര്‍ ഭരിച്ച കാലത്ത് അവരുടെ കൂടെ നിന്ന്‍ സേവിച്ചതിന്, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തത്തിന് വെള്ളക്കാര്‍ തീറെഴുതി കൊടുത്ത ഭൂമിയല്ലേ ഭൂപരിഷ്കരണത്തില്‍ നഷ്ടപ്പെട്ടത്. അത് തന്നെ നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ച് കഴിയാവുന്നത്ര സ്വന്തം ആശ്രിതരുടെ പേരില്‍ ആക്കിയതിന്‍റെ ശേഷം ബാക്കി യാണ് കൊടുത്തത്. സവര്‍ണ്ണ ഹിന്ദുവിന്‍റെ മാത്രമല്ല, തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ ബൂര്‍ഷ്വകളുടെയും മലബാറില്‍ മുസ്ലിം ബൂര്‍ഷ്വ കളുടെയും ഭൂമി പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കൊക്കെ ഉള്ള ഒരു പൊതു ഗുണം ബ്രിട്ടീഷ് അനുകൂലി കള്‍ ആയിരുന്നു വെന്നതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച എത്ര കുടുംബങ്ങള്‍ക്ക് 'വിട്ടുകൊടുക്കാന്‍' മാത്രം ഭൂമി ഉണ്ടായിരുന്നു എന്ന്‍ പറയാമോ ?  

Monday 18 June 2012

സെല്‍വരാജ് പണ്ടേ കോണ്‍ഗ്രസ്സ് ആയിരുന്നോ? മുരളിയേട്ടാ ....


സെല്‍വരാജ് ജയിച്ചപ്പോള്‍ മുതല്‍ മുരളിക്ക് വിറളിപിടിച്ചിട്ടുണ്ട്.
താന്‍ വേണ്ടെന്ന് പറഞ്ഞ സ്ഥാനാര്‍ഥി യെ തോല്‍പ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സെല്‍വരാജന്‍ ജയിച്ചു കളഞ്ഞു.

ഇനി കുളം കലക്കാന്‍ എന്തുണ്ട് വഴി?
ദേ, വരുന്നു പ്രസ്താവന.
സെല്‍വരാജിന് വോട്ട് കുറഞ്ഞു.
വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇരുപത്തയ്യായിരം കിട്ടുമായിരുന്നു ഭൂരിപക്ഷം.
അഞ്ചാം മന്ത്രി ഭൂരിപക്ഷ സമുദായത്തെ യു ഡി എഫില്‍ നിന്ന്‍ അകറ്റിയില്ലായിരുന്നെങ്കില്‍ പിന്നേയും കൂടുമായിരുന്നു ഭൂരിപക്ഷം....

കഴിഞ്ഞ പൊതുതെരെഞ്ഞെടുപ്പില്‍ വേറെ ഒരുത്തന്‍ ആയിരുന്നല്ലോ മുരളിയേട്ടാ യു ഡി എഫ്  സ്ഥാനാര്‍ഥി ?
അഞ്ചാം മന്ത്രിയൊക്കെ പ്രശ്നമാവുന്നതിന്‍റെ മുമ്പ്.
ഭൂരിപക്ഷ സമുദായം കോണ്‍ ഗ്രസ്സിന് എതിരാകുന്നതിന്‍റെ മുമ്പ്.
വെറും ഒരു കൊല്ലം മുമ്പ്.
അന്ന് ഇതേ സെല്‍വരാജ് അല്ലേ ജയിച്ചത് ?
അന്നും അങ്ങേര് കോണ്‍ഗ്രസ്സ് ആയിരുന്നോ?
ഭൂരിപക്ഷം കുറഞ്ഞു എന്ന് പറയണമെങ്കില്‍ നേരത്തെ ഭൂരിപക്ഷം ഉണ്ടായിരിക്കണമല്ലോ ?
ഉള്ളതില്‍ നിന്നല്ലേ കുറയുക ?
ഇല്ലാത്തതില്‍ നിന്ന് കുറയുമോ ?
ഒരു കൊല്ലം മുമ്പ് യു ഡി എഫ് തോറ്റ് തൊപ്പിയിട്ട നെയ്യാറ്റിങ്കരയില്‍ ഇത്തവണ ആറായിരത്തില്‍ അധികം വോട്ടിന് വിജയിച്ചപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞത് എങ്ങനെയാണ്?

മുരളിയേട്ടാ,
താങ്കളുടെ കണക്ക് കൂട്ടല്‍ വേറെയാണ്,
അത് പക്ഷേ പിഴക്കാതിരിക്കില്ല
 കാരണം കേരളരാഷ്ട്രീയത്തില്‍ കണക്കിന് പൂജ്യം മാര്‍ക്ക് സ്ഥിരമായി വാങ്ങുന്നയാളാണ് താങ്കള്‍.
ഇപ്പോള്‍ മന്ത്രിയായില്ലെങ്കില്‍ പിന്നെ കുറെ കാത്തിരിക്കേണ്ടി വരും എന്ന കണിയാരുടെ കണക്ക് വിശ്വസിച്ചാണ് കെ പി സി സി പ്രസിഡെന്‍റിന്റെ കസേരയില്‍ നിന്നിറങ്ങി  'വടക്കാഞ്ചേരിയിലേക്ക്' വെച്ചു പിടിച്ചത്,
 ലവലേശം ബുദ്ധിയുള്ള ഒരാള്‍ കാണിക്കുന്ന പണിയായിരുന്നോ അത്.?
പക്ഷേ താങ്കള്‍ കാണിക്കും, അതാണ് കണക്ക് കൂട്ടലിലെ താങ്കളുടെ മിടുക്ക്.

വട്ടിയൂര്‍ക്കാവില്‍ കാര്യമായി മുസ്ലിംകള്‍ ഇല്ല.
ലീഗ് തീരെ ഇല്ല. 'ലവന്മാരെ' രണ്ടു പറഞ്ഞാലും ആ സീറ്റ് ഉറപ്പിച്ച് നിര്‍ത്താം.

യു ഡി എഫ് ക്രിസ്ത്യന്‍- മുസ്ലിം ലോബിയുടെ കയ്യില്‍ ആണെന്ന പ്രചരണം സുകുമാരന്‍ നായരും കൂട്ടരും നടത്തുന്നുണ്ട്, അതിന് കയ്യടി കിട്ടുന്നുമുണ്ട്. അപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണം ?
ഹിന്ദുവാകണം.
അതിന് മുന്തിയ ഹിന്ദു താന്‍ തന്നെ എന്ന് തെളിയിക്കാന്‍ ഉള്ള പ്പെടാപാടല്ലേ മുരളിയേട്ടാ ഇതൊക്കെ.
പക്ഷേ മണ്ണും ചാരി പലരും നില്‍ക്കുന്നുണ്ട് പെണ്ണും കൊണ്ട് അവര്‍ പോകും. കാരണം കണക്കില്‍ താങ്കള്‍ വട്ടപ്പൂജ്യമാണ് ചേട്ടാ.

കരുണാകരന് വേറെ പല ചീത്തപ്പേരും ഉണ്ടായിരുന്നെങ്കിലും ലീഡര്‍ക്ക് വര്‍ഗ്ഗീയത ഉണ്ടായിരുന്നു വെന്ന്‍ ആരും പറയില്ല. ആ ഒരു ഗുണം മുരളിക്കും ഉണ്ടായിരുന്നു, കോഴിക്കോട്ട് ഉണ്ടായിരുന്ന കാലത്ത്. ഇപ്പോള്‍ ദേ അതും പിടിവിടുന്നു.
കണ്ടകശനി തന്നെ അല്ലാതെന്ത് ?                        

Wednesday 30 May 2012

എന്‍റെ ബ്ലോഗര, നിങ്ങളുടെയും

ബ്ലോഗര എന്‍റെ കൊച്ചു ഗ്രാമം,

വയനാടന്‍ മലമടക്കുകള്‍ക്ക് താഴെ കൊച്ചരുവികളും പാറക്കൂട്ടങ്ങളും ചെടികളും പൂക്കളുമൊക്കെ യുള്ള കുടിയേറ്റ ഗ്രാമം.
 കവികളെയും കഥാകാരന്മാരെയും മാടിവിളിക്കുന്ന ആറുകളും വയലേലകളും ഒന്നും എന്‍റെ ഗ്രാമത്തില്‍ ഇല്ല.
എന്തിനേറെ ഒരു വായനശാല പോലും ഉണ്ടായത് ഈ അടുത്ത കാലത്താണ്. ബസ്സും ജീപ്പും ഓട്ടോറിക്ഷയും വന്നു തുടങ്ങിയതേ ഉള്ളൂ ,
 പരിഷ്കൃതന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഓണം കേറാമൂല.
 പക്ഷേ എന്‍റെ ഗ്രാമത്തെ എനിക്ക് ഇഷ്ടമാണ്.

കുട്ടനാട്ടിലും എറനാട്ടിലും ഒക്കെയുള്ള 'നോസ്റ്റാള്‍ജിക്' ഗ്രാമങ്ങളിലൊക്കെ ഞാന്‍ പോയിട്ടുണ്ട് ഒക്കെ എനിക്ക് പെട്ടെന്ന് മടുക്കുന്നു, എങ്ങനെയെങ്കിലും എന്‍റെ ബ്ലോഗര പറ്റിയാല്‍ ആശ്വാസം.
ഡല്‍ഹിയും, ബോംബെയും , മദ്രാസും , കല്‍കട്ടയും അങ്ങ് കടലിനക്കരെ ദുബായിയും, റിയാദും , സിംഗപ്പോരും, മോസ്കോയും ഒന്നും എന്‍റെ കൊച്ചു ഗ്രാമം തരുന്ന സുഖം എനിക്ക് തന്നിട്ടില്ല.
 അതിന് ഒരു കാരണമേയുള്ളൂ എന്‍റെ ഗ്രാമം 'എന്‍റേതാണ്'

 പണ്ട് കൂടെ പഠിച്ച സജീവന്‍ അവന്‍റെ ഗ്രാമത്തിന്‍റെ മനോഹാരിത പറഞ്ഞത് കേട്ടു കേട്ട് ഒന്ന് പൊയ്ക്കളയാം എന്ന് കരുതി
പാലക്കാട് ജില്ലയിലെ ഒരു മൊട്ടക്കുന്ന്.
 കുന്നിന് മുകളില്‍ അവന്‍റെ സ്കൂള്‍, കുറച്ച് കടകള്‍, ദിവസം രണ്ട് വീതം കെ എസ് ആര്‍ ടി സി ബസ്സ്. ... തീര്‍ന്നു , പക്ഷേ അവന്‍റെ ഗ്രാമം അവന് ജീവനാണ്

കോഴിക്കോട് മുതലക്കുളം മൈതാനത്തിനടുത്ത് ഇടുങ്ങിയ ഇടവഴിയിലൂടെ കടന്നാണ് നജീബിന്‍റെ വീട്ടിലേക്ക് പോകേണ്ടത്, നാല് സെന്‍റില്‍ ഓടിട്ട കൊച്ചു വീട്. ഇത് വിറ്റ് ഒരല്‍പം മാറി നല്ലൊരു വീടെടുത്ത് താമസിച്ചുകൂടെ ? അവന്‍റെ ഉപ്പക്കും ഉമ്മക്കും ജേഷ്ഠനും ഒക്കെ ഒരൊറ്റ മറുപടിയേ ഉള്ളൂ. മുതലക്കുളം വിട്ട് എങ്ങോട്ടും ഇല്ല. ഇവിടത്തെ ഒരു സുഖം ഇവിടത്ത് കാര്‍ക്കെ മനസ്സിലാകൂ  

സത്യത്തില്‍ നമ്മള്‍ ഓരോരുത്തരും ഓരോ ബ്ലോഗര ക്കാരല്ലേ. നമ്മുടെ ഗ്രാമത്തെ പട്ടണത്തെ നാം ഇഷ്ടപ്പെടുന്നു, അതിന് ഒരു കാരണമേയുള്ളൂ അത് അവനവന്‍റേത് മാത്രമാണ്, എന്തുകൊണ്ട് ഇഷ്ടം എന്നൊരു ചോദ്യത്തിന് എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു മറുപടി അസാധ്യം. ഓരോരുത്തര്‍ക്കും അവരവരുടെ ബോധ്യമാണ്.

ഈ ഒരു എന്‍റേത് എന്ന വികാരം മറ്റ് പലതിലും നമ്മോടൊപ്പം ഉണ്ട്. എന്‍റെ ജില്ല എന്‍റെ സംസ്ഥാനം എന്‍റെ രാജ്യം എന്‍റെ മതം എന്‍റെ ജാതി, എന്‍റെ പാര്‍ട്ടി ....  ഈ 'എന്‍റെ ' തിനെ തെരെഞ്ഞെടുക്കുന്നതില്‍ നമുക്കെന്തെങ്കിലും റോളുണ്ടോ ? ഇല്ലേ ഇല്ല.
 നാം ഭൂമിയില്‍ ജനിച്ചു വീണ് ബോധം വെച്ച് തുടങ്ങിയപ്പോള്‍ കുറെ എന്റേതുകള്‍ സ്വന്തമായി കഴിഞ്ഞിരിക്കുന്നു.
 ലോകത്താകമാനം 'എന്‍റെ'തുകള്‍ക്ക് വേണ്ടി കുത്തും വെട്ടും കൊലപാതകവും നടക്കുന്നു.
 എന്‍റെ മതമാണ് ശരി, എന്‍റെ രാജ്യമാണ് ശരി, എന്‍റെ പാര്‍ട്ടിയാണ് ശരി... എന്‍റെ ശരികളുടെ നിലനില്‍പ്പിനും വിജയത്തിനും ഞാന്‍ ഏതറ്റം വരെയും പോകും.
എന്‍റെ രാജ്യത്തോട് എനിക്കുള്ള സ്നേഹം രാജ്യസ്നേഹം , അവന്‍റെ രാജ്യത്തോട് അവനുള്ള സ്നേഹം പക്ഷേ എനിക്ക് രാജ്യദ്രോഹമാണ് കാരണം അവന്‍റെ രാജ്യം എന്‍റെ രാജ്യത്തിനെതിരാണ്.

ഈ എന്‍റെതിന്‍റെ വലയത്തില്‍ നിന്ന് കൊണ്ട് എങ്ങനെ ഒരാള്‍ക്ക് നീതിമാനാവാന്‍ കഴിയും?
ഞാനും എന്‍റെ മതക്കാരും മാത്രമാണ് സ്വര്‍ഗ്ഗാവകാശികള്‍ എന്ന് വിശ്വസിക്കുന്നവരല്ലേ മിക്കവരും?

എന്‍റെ ബ്ലോഗര ഗ്രാമത്തില്‍ നിന്ന് കൊണ്ട്, ബ്ലോഗരയെ സ്നേഹിച്ചു കൊണ്ട് എനിക്ക് മറ്റ് ഗ്രാമങ്ങളെയും പട്ടണങ്ങളെയും സ്നേഹിക്കാന്‍ കഴിഞ്ഞേക്കാം.
പക്ഷേ ഇന്ത്യയെ സ്നേഹിച്ചു കൊണ്ട്, പാകിസ്ഥാനെയും , ബംഗ്ലാദേശിനെയും, ചൈനയെയും നമുക്ക് സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?
എന്‍റെ മതത്തെ സ്നേഹിച്ചു കൊണ്ട് അവന്‍റെ മതത്തെയും സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ? ഒരല്‍പം ശ്രമകരമാണ് കാര്യം.

അതിര്‍ത്തികള്‍ വെറും പുറം പൂച്ചുകള്‍ ആണെന്ന്‍ നാം തിരിച്ചറിയുന്നതെന്നാണ്.?
ബ്ലോഗര യിലും ഗ്രാമങ്ങളായ ഗ്രാമങ്ങളിലും പട്ടണങ്ങളിലും രാജ്യങ്ങളിലും
'മതങ്ങളിലും' 'ജാതികളിലും' പാര്‍ട്ടികളിലും അധിവസിക്കുന്ന മനുഷ്യനെയും മൃഗങ്ങളെയും സസ്യലതാതികളെയും 'എന്‍റേതില്‍' നിന്ന് കൊണ്ട് തന്നെ നമുക്ക് സ്നേഹിക്കാന്‍ കഴിയുമോ ?

എന്‍റെതും അവന്‍റെതും അല്ല. എന്‍റെ 'എന്‍റെതും' അവന്‍റെ 'എന്‍റെതും' എന്ന് നാം മാറി ചിന്തിച്ചാല്‍ ലോകം എത്ര സുന്ദരമാകും.

എന്‍റെ ബ്ലോഗര....എല്ലാവരുടെയും ബ്ലോഗര......            

Key words : 1Blogara, Kerala, Communal, Harmony, India, Mine